ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒഐസിസി ഇന്‍കാസ് ഖത്തര്‍, മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു വിപുലമായ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈദ്യപരിശോധകള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ അത്യന്താപേക്ഷമാണ്. നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യം കാത്തുസൂക്ഷിക്കുക, വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്തുക, അതിലൂടെ ആരോഗ്യമാര്‍ന്നസമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒഐസിസി ഇന്‍കാസ് ഖത്തര്‍, മലപ്പുറം ജില്ലാ കമ്മിറ്റി ഈ പദ്ധതിയുമായി മുന്നോട്ടു വരികയും, അതിലൂടെ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഡിസംബര്‍ 20നു ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഈ ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, SGPT, SGOT, Creatinine, കൊളസ്‌ട്രോള്‍, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങി ഒട്ടേറെ പരിശോധനകള്‍ ഒരുക്കിയിരിക്കുന്നു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/n5gnEjv6i3AsE8bF7
ഗൂഗ്ള്‍ ഫോം പൂരിപ്പിക്കുക