ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന്
ദോഹ. ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന് . ലോക മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും , അടിയന്തര ഘട്ടങ്ങളിലും നിത്യ ജീവിതത്തിലും കേരള സര്‍ക്കാരുമായി ബന്ധം നിലനിര്‍ത്തുവാനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ജൂണ്‍ 14-15ന് കേരള നിയമസഭയില്‍ നടന്ന ലോക കേരള സഭ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്ത ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോകമാകമാനമുള്ള മലയാളി പ്രവാസികളിലേക്ക് എത്തിക്കുവാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു.
ആദ്യഘട്ടം എന്ന നിലയില്‍ പ്രമുഖ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങള്‍ സംഘടിപ്പിച്ചു വരുന്നു. പ്രസ്തുത യോഗത്തില്‍ പോര്‍ട്ടലിന്റെ സാധ്യതകളും ഉദ്ദേശലക്ഷ്യങ്ങളും വിശദമായി അവതരിപ്പിക്കും. കൂടാതെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചെറു പ്രസന്റേഷനും ഉണ്ടാകും. ആയതിനാല്‍ ഖത്തറിലെ പരമാവധി പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ യോഗം ഡിസംബര്‍ 19 ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് (ഖത്തര്‍ സമയം 6.30 ന് ) ചേരുന്നതാണ്.
ഒരു സംഘടനയില്‍ നിന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെ പരമാവധി 5 പേരെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
മീറ്റിംഗ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ലോകകേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ്, നോര്‍ക്ക-റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.