Local News
ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
ദോഹ: പത്താം വാര്‍ഷികമാഘോഷിക്കുന്ന ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ഉദ്ഘാടനം ഷഫീര്‍ പുറവൂരിന് അംഗത്വം നല്‍കി കൂട്ടായ്മ പ്രസിഡണ്ട് സി.കെ റഫീഖ് നിര്‍വഹിച്ചു. നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുവാനും പുതുതായി ഖത്തറില്‍ എത്തിയ കാഞ്ഞിരോട് നിവാസികള്‍ക്ക് കൂട്ടായ്മയില്‍ അംഗത്വമെടുക്കാനുമുള്ള അവസരമുണ്ടാകും.