Local News

ഡോ.പി.പി. നൗഷാദിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറും പ്രഗല്‍ഭ പരിശീലകനുമായ ഡോ.പി.പി. നൗഷാദിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു .
കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന യു.ജി.സി. നെറ്റ് സൗജന്യ പരിശീലന പരിപാടിയില്‍ വെച്ചാണ് ഗ്രന്ഥകാരന്‍ പുസ്തകം സമ്മാനിച്ചത്. സര്‍വകലാശാലാ എംപ്ലോയിമെന്റ് ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഉപ മേധാവി അമ്മാറും ചടങ്ങില്‍ പങ്കെടുത്തു.
ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ .

Related Articles

Back to top button
error: Content is protected !!