ലോക അറബി ഭാഷാ ദിനം മാപ്പിള കലാ അക്കാദമി ഖത്തര്‍ സമുചിതമായി ആഘോഷിച്ചു
ദോഹ. ലോക അറബിക് ഭാഷാ ദിനാചരണത്തില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ ‘അറബ് മലയാളം സംസ്‌കാരങ്ങളുടെ പൂന്തോപ്പ്’ എന്ന ശീര്‍ഷകത്തില്‍ രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കാമ്പയിന് തുടക്കം കുറിച്ചു.
ഗള്‍ഫു നാടുകളും ഭാരതവും കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സാമൂഹിക,സാംസ്‌കാരിക,വൈജ്ഞാനിക,സാഹിത്യ,സാമ്പത്തിക മേഖലകളില്‍ ഗള്‍ഫ് മലയാളിള്‍ കൈവരിച്ച പുരോഗതിയും അറിവുകളും അനുഭവങ്ങളും പങ്കു വെക്കുന്ന സുദീര്‍ഘമായ ചരിത്രാന്വേഷണയാത്രയുടെ തുടക്കമാണിത്.
ഖത്തറിലെമ മലയാളി വ്യവസായ പ്രമുഖനും, മെഡ് ടെക്ക് എന്ന ചെയര്‍മാനും,വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ സജീവ സാനിധ്യവും,കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ എം.പി.ഹസ്സന്‍ കുഞ്ഞി പോസ്റ്റര്‍ പ്രകാശനം ചെയ്തു . ചടങ്ങില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂര്‍,ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം,രക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തര്‍ ഇസ് ലാമിക് ദഅവാ കോളജ് അദ്ധ്യാപകനായ ഡോ. അഹമ്മദ് ബിന്‍ ജബര്‍ അല്‍ ദോസരി, ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.