Local News
തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു
തിരൂര്‍. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ ത അ് വീദാത്തുന്നജാഹ് സമ്മാനിച്ചു. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കോളേജ് അറബി വകുപ്പ് സംഘടിപ്പിച്ച മീറ്റ് വിത് എക്‌സ്‌പേര്‍ട്‌സ് പരിപാടിയില്‍ വെച്ചാണ് ഗ്രന്ഥകാരന്‍ പുസ്തകം വകുപ്പ് മേധാവി പ്രൊഫ.ഡോ.ജാഫര്‍ സാദിഖ് പി.പിക്ക് കൈമാറിയത്. അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. ഹിലാല്‍ കെ.എം , ഡോ. അബ്ദുള്‍ ജലീല്‍ ടി, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ജാബിര്‍ കെ.ടി, ഷാഫി ടി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.