Local News
മെഡിക്കല്‍ ക്യാമ്പ് ഇന്ന്
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒഐസിസി ഇന്‍കാസ് ഖത്തര്‍, മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഇന്ന് . ഉച്ചക്ക് 2 മണി മുതല്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ വക്രയിലാണ് ക്യാമ്പ് നടക്കുന്നത്.
ഈ ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, SGPT, SGOT, Creatinine, കൊളസ്‌ട്രോള്‍, ദന്തപരിശോദന, നേത്രപരിശോധന തുടങ്ങി ഒട്ടേറെ പരിശോധനകള്‍ ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70617949 എന്ന നമ്പറില്‍ ബന്ധപ്പെടാം.