Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ. ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഏഷ്യന്‍ മെഡിക്കല്‍ സെന്റ്‌റുമായി സഹകരിച്ച് ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി. പ്രവാസികള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടയാളപ്പെടുത്തുന്നതാണ് ഇത്തരം ക്യാമ്പുകളെന്ന് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രൊ സതീഷ് കൊച്ചു പറമ്പില്‍ അഭിപ്രായപ്പെട്ടു.

500ഓളം പേര്‍ രജിസ്‌ട്രേഷന്‍ ചെയ്ത ക്യാമ്പില്‍ രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ നേത്രപരിശോധന, ദന്തപരിശോധന തുടങ്ങിയവയും സൗജന്യമായി ഉള്‍പ്പെടുത്തിയിരുന്നു.

ജില്ലാ പ്രസിഡണ്ട് പിസി നൌഫല്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല സ്വാഗതവും ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ഐസിബിഎഫ് എംസി മെമ്പര്‍മാരായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് കുഞ്ഞി , സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ റിനു, നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി, യൂത്ത് വിങ്ങ് ട്രഷറര്‍ പ്രശോഭ് നമ്പ്യാര്‍, ഐവൈസി ഇന്റര്‍നാഷണല്‍ ജ സെക്രട്ടറി മാഷിക് മുസ്ഥഫ തുടങ്ങിയവര്‍ ആശംസ അറിയിച്ചു.
സെന്‍ട്രല്‍ കമ്മിറ്റിയുടേയും വിവിധ ജില്ലാ കമ്മിറ്റിയുടേയും സാന്നിധ്യമുണ്ടായിരുന്നു. ചാന്ദിഷ് ചന്ദ്രന്‍,വസീം പൊന്നാനി, ഷാഫി നരണിപ്പുഴ, നിയാസ് ചെനങ്ങാടന്‍, അനീസ് കെടീ വളപുരം, സൈദ് തെന്നല , സുഹൈല്‍ ചെറുകര, സൈതാലി വെളിയംകോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button