ഖലം അക്കാദമി അറബിക് ദിനാഘോഷം സംഘടിപ്പിച്ചു
ദോഹ : ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ വിവിധങ്ങളായ കലാ പരിപാടികള്‍ അവതരിപ്പിച്ചു . ആങ്കറിങ് ഉള്‍പ്പെടെ എല്ലാം അറബി ഭാഷയില്‍ നടത്തിയ പരിപാടി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി
കെ.ജി തലം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രസംഗം , കവിതകള്‍, സംഭാഷണങ്ങള്‍, ഖുര്‍ആന്‍ പാരായണം, സ്‌കിറ്റ്, ഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചു. മൂന്നു മണിക്കൂര്‍ നേരം കുട്ടികള്‍ അവതരിപ്പിച്ച അറബ് ഭാഷയിലുള്ള പരിപാടി കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി .ദോഹയില്‍ അറബികള്‍ അല്ലാത്ത കുട്ടികള്‍ അറബി ഭാഷയില്‍ നടത്തിയ ഇത്തരം ഒരു പരിപാടി ആദ്യമായിട്ടാണെന്നു പല രക്ഷിതാക്കളും പറഞ്ഞു.
കുട്ടികളുടെ കലാപരിപാടിക്കിടയില്‍ ഖലം തീം സോംഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നോബിള്‍ സ്‌കൂള്‍ ചെയര്‍മാന്‍, മദ്രസ്സ കമ്മിറ്റി ചെയര്‍മാന്‍ ക്യു. ഐ. ഐ സി പ്രസിഡന്റ് ,സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികള്‍ തീം സോങ് വേദിയില്‍ അവതരിപ്പിച്ചു, അവതരണ ഭംഗി കൊണ്ട് പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണമായി തീം സോങ്.
ഖലം അക്കാദമി പ്രിന്‍സിപ്പല്‍ ഹാഫിദ് അസ്ലം അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷന്‍ ഖത്തറിലെ അറബിക് ദിനപത്രമായ അല്‍ റായ സോഷ്യല്‍ മീഡിയയില്‍ വിഭാഗത്തിലെ അലി ഹുസൈന്‍ ഉത്ഘാടനം ചെയ്തു. അറബി ഭാഷ പഠനത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഖലം വിഭാവനം ചെയ്യുന്ന പുതിയ പഠന രീതിയെ പറ്റിയും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. വര്ഷങ്ങളോളം ഫാറൂഖ് ആര്‍ യു എ കോളേജ് അധ്യാപകനും ഇപ്പോള്‍ ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് കമ്മിറ്റി ചെയര്‍മാനും എം ഇ എസ് കോളേജ് മാറമ്പള്ളി അസോസിയേറ്റഡ് പ്രൊഫസറുമായ അസീസ് മൗലവി അറബിയില്‍ ആശംസ നേര്‍ന്നു . ഹുസൈന്‍ മുഹമ്മദ് യൂ. ഷരീഫ് സി കെ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര, ഷമീര്‍ പി കെ. അക്ബര്‍ കാസിം , പി ടി എ പ്രസിഡന്റ്ഷാഫി, സെക്രട്ടറി ഷാനവാസ് പി. വി . കുഞ്ഞാലിക്കുട്ടി, കമ്മിറ്റി കണ്‍വീനര്‍ അര്‍ഷദ് മാഹി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ റഹീം മാസ്റ്റര്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മജീദ് നാദാപുരം സ്വാഗതവും അബ്ദുല്‍ ലത്തീഫ് പുല്ലൂക്കര നന്ദിയും പറഞ്ഞു
പി ടി എ പ്രസിഡന്റ് മുഹമ്മദ് ശാഫിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നിന്നും അസസ്‌മെന്റില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങിയകുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.