Uncategorized
ക്യു. കെ. ഐ. സി ഉംറ ക്ലാസ് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ഉംറ വിങിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 23 ന് യാത്ര തിരിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ക്കായി ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു.ക്യു. കെ. ഐ. സി ഹാളില്‍ നടന്ന പരിപാടിയില്‍ മുജീബ് റഹ്മാന് മിശ്കാത്തി ക്ലാസിന് നേതൃത്വം നല്കി. ഉംറ കര്‍മ്മവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
ക്യു.കെ.ഐ.സി സെക്രട്ടറിമാരായ സ്വലാഹുദ്ധീന്‍ സ്വലാഹി,സെലു അബൂബക്കര്‍, വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, ഉംറ വിങ് കണ്‍വീനര്‍ ഹാഷിര്‍.എ.കെ. എന്നിവര്‍ സംബന്ധിച്ചു.