Uncategorized

അഖ് വാക് ജനറല്‍ ബോഡി യോഗം


ദോഹ. അയിരൂര്‍ കോടത്തൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡണ്ട് എം മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തെ ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍, ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പ്രൊഫസര്‍ കെ മുഹമ്മദ് അയിരൂര്‍ എന്നിവര്‍ അഭിസംബോധന ചെയ്തു.

നോര്‍ക്കയുടെ സേവനങ്ങളും പ്രവാസിയും എന്ന വിഷയം അവതരിപ്പിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ പ്രവാസി ക്ഷേമനിധി, ഐസിബിഎഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മെമ്പര്‍മാരുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ഇന്‍ഷുറന്‍സ് ഫോം വിതരണം ചെയ്യുകയും ചെയ്തു. ചെറിയ വരുമാനക്കാരേയും, ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവരായ ഗ്രോസറി, കഫ്റ്റീരിയ, റെസ്റ്റോറന്റ് ജോലിക്കാരേയും നേരിട്ട് കണ്ട് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും പ്രാദേശിക കൂട്ടയ്മകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അഖ്വാക്കിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നടക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രൊഫസര്‍ കെ മുഹമ്മദ് അയിരൂര്‍ അഭിനന്ദിച്ചു. ലഹരി ഉപയോഗത്തെ ചെറുക്കാനായി അഖ്വാക്കിന്റെ കൂടി പിന്തുണയോടെ നാട്ടില്‍ ആരംഭിച്ച പ്രത്യാശ കൂട്ടായ്മയുടെ പ്രവത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!