ഓര്‍മ്മകളില്‍ ലീഡര്‍
ദോഹ. ഇന്‍കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണ പരിപാടി ‘ഓര്‍മ്മകളില്‍ ലീഡര്‍’ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ നടന്നു.
ലീഡറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഹൈദര്‍ ചുങ്കത്തറ അനുസ്മരണസമ്മേളനം ഉല്‍ഘാടനം ചെയ്തു. അനുസ്മരണസമ്മേളനത്തില്‍ ഇന്‍കാസ് രക്ഷാധികാരിയായ കെ.കെ.ഉസ്മാന്‍ ലീഡറെ അനുസ്മരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ഐ.സി.സി. പ്രസിഡണ്ട് എ.പി.മണികണ്ഠന്‍, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ഇന്‍കാസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഷാനവാസ് ബാവ,ബഷീര്‍ തുവാരിക്കല്‍, കെ വി ബോബന്‍, എബ്രഹാം കെ ജോസഫ് എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി.
ഇന്‍കാസ് തൃശ്ശൂര്‍ ജില്ല പ്രസിഡണ്ട് പ്രേംജിത് കൂട്ടംപറമ്പത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഉല്ലാസ് തോട്ടുങ്ങല്‍ സ്വാഗതവും, ഹനീഫ് ചാവക്കാട് നന്ദിയും പറഞ്ഞു