Local News

മവാസിം ബിസിനസ് ഗ്രൂപ്പ് പതിനഞ്ചാം വാര്‍ഷികാഘോഷം ഇന്ന്

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മവാസിം ബിസിനസ് ഗ്രൂപ്പ് പതിനഞ്ചാം വാര്‍ഷിക പരിപാടികള്‍ ഇന്ന് വൈകുന്നേരം ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടക്കുേ. ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നേതാക്കള്‍, പ്രമുഖ വ്യവസായ വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഗ്രൂപ്പ് എം.ഡി ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ബിസിനസ് രസതന്ത്രം എന്ന പുസ്തകം പ്രകാശനം ചെയ്യും. കൂടാതെ ബിസിനസ്, സാമൂഹിക സേവനം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് 2024 ലെ മവാസിം ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിക്കും.

ഖത്തറില്‍ അല്‍ മവാസിം ബിസിനസ് ഗ്രൂപ്പിന്റേതായി പി.ആര്‍.ഒ സര്‍വീസസ്, കമ്പനി ഫോര്‍മേഷന്‍, ലീഗല്‍ ഡോക്യമെന്റേഷന്‍ എന്നീ മേഖലകളില്‍ ദോഹ, വക്‌റ, അസീസിയ, മൈദര്‍ എന്നീ സ്ഥലങ്ങളിലായി അഞ്ചോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. അല്‍ മവാസിം ട്രാന്‍സ് ലേഷന്‍ & സര്‍വീസസ്, ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ എന്നിവയോടൊപ്പം അല്‍ മവാസിം ലോണ്ട്രി, മവാസിം ടൈലറിങ്, മെക്കിന്‍ഡ് ട്രൈഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്, സി.കെ.എസ് ലിമോസിന്‍, ഗ്രൂപ്പ് ഫലാഫില്‍ അല്‍ ഖോര്‍ കഫ്തീരിയ തുടങ്ങിയ സ്ഥാപനങ്ങള്‍ ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

അതിന് പുറമെ ജി.സി.സി രാജ്യങ്ങളിലേക്ക് യോഗ്യരായ ജീവനക്കാരെ തയ്യാറാക്കുന്നതിനായി അല്‍ മവാസിം അക്കാദമി എന്ന പേരില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ കൊണ്ടോട്ടി, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ബ്രിട്ടീഷ് മൗണ്ട് ഇംഗ്ളീഷ് സ്‌കൂള്‍ എന്ന പേരില്‍ ഹൈദരാബാദില്‍ സ്‌കൂളും പ്രവര്‍ത്തിക്കുന്നു.

Related Articles

Back to top button
error: Content is protected !!