Breaking News
ശൈത്യകാല രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ആവര്‍ത്തിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: ഖത്തറില്‍ കഠിനമായ ശൈത്യകാലം ആരംഭിച്ചതിനാല്‍, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് ഉള്‍പ്പെടെയുള്ള ശ്വാസ കോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് നല്‍കുന്ന പ്രതിരോധ കുത്തിവെപ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.