എം ടി യെ ഓര്‍ക്കാന്‍ ദോഹയില്‍ അവര്‍ ഒത്തുകൂടി
ദോഹ : കഥയും തിരക്കഥയും നാടകവും ഗാനവും തുടങ്ങി എഴുത്തിന്റെ ലോകത്ത് പെരുന്തച്ചനായി ജീവിച്ചു മാഞ്ഞുപോയ മഞ്ഞുകാലം മലയാളത്തിന്റെ അക്ഷര സുകൃതം എം ടി എന്ന യുഗ പുരുഷനെ ഓര്‍ത്തെടുക്കാന്‍ സമീക്ഷയുടെ വേദിയില്‍ ദോഹയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒത്ത് ചേര്‍ന്നു .
ആ മഹാ മനീഷി ഒരിക്കലും മനുഷ്യ മനസ്സുകളില്‍ നിന്ന് മാഞ്ഞു പോവുന്നില്ല എന്നും , ലോക മലയാളികള്‍ക്ക് എക്കാലത്തെയും വായനയിലൂടെ ഓര്‍മ്മകളുടെ സൗരഭ്യം പരത്തി ഇവിടെ അദ്ദേഹം ഇവിടെ തന്നെയുണ്ട് എന്നും , എക്കാലത്തും ജന ഹൃദയങ്ങളില്‍ ജീവിച്ചു കൊണ്ടേയിരിക്കുന്ന, കഥാപാത്രങ്ങളെ എഴുത്തിലൂടെയും ദൃശ്യങ്ങളിലൂടെയും സമ്മാനിച്ചാണ് എം ടി വാസുദേവന്‍ നായര്‍ വിടപറഞ്ഞത് എന്നും യോഗത്തില്‍ സംസാരിച്ചവര്‍ പങ്ക് വെച്ചു.
കെഎം സി സി ഖത്തര്‍ കലാ സാംസ്‌കാരിക വിഭാഗമായ സമീക്ഷ സംഘടിപ്പിച്ച എം ടി അനുസ്മരണ ചടങ്ങ് , മജീദ് നാദാപുരത്തിന്റെ അധ്യക്ഷതയില്‍ എസ് എ എം ബഷീര്‍ ഉത്ഘാടനം ചെയ്തു .
സലിം നാലകത്ത് , പി എസ് എം ഹുസ്സൈന്‍ ,ഫരീദ് തിക്കോടി , അനീസ് മാള , ശ്രീകല ഗോപിനാഥ് ജിനന്‍ , ആര്‍ ജെ ഫെമിന, ഷൈജു ധമനി , ബഷീര്‍ ചേറ്റുവ ,ഇബ്രാഹിം കല്ലിങ്ങല്‍ , അന്‍സാര്‍ അരിമ്പ്ര, എന്നിവര്‍ സംസാരിച്ചു .
സുബൈര്‍ വെള്ളിയോട് സ്വാഗതവും വീരാന്‍ കോയ എം എം പൊന്നാനി നന്ദിയും പറഞ്ഞു .