ലാസ ഇവന്റ്സ് ജൂനിയർ ജീനിയസ് ഖത്തർ – ജി.എസ്. പ്രദീപ് ക്വിസ് ഷോ

ദോഹ: ലാസ ഇവന്റ്സും കോട്ടയം ജില്ല കലാസാംഘടനയും (കോടാക്ക )യും ചേർന്ന് നടത്തിയ ജൂനിയർ ജീനിയസ് ഖത്തർ – ഇന്റർ സ്കൂൾ ക്വിസ് മത്സരം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിജയകരമായി സമാപിച്ചു.
ഇന്ത്യയുടെ പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ഖത്തറിലെ 10 ഇന്ത്യൻ സ്കൂളുകൾ നിന്നും 160 ഓളം കൂട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
പ്രാഥമിക റൗണ്ടിന് ശേഷം, ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ, നോബിൾ ഇന്റർനാഷണൽ സ്കൂൾ, ഭാവനസ് പബ്ലിക് സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, പോദാർ പേൾ സ്കൂൾ എന്നീ ആറ് സ്കൂളുകൾ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചു.
ഗ്രേഡ് 9 മുതൽ 12 വരെയുള്ള രണ്ട് വിദ്യാർത്ഥികളാണ് ഓരോ ടീമിനെയും പ്രതിനിധീകരിച്ചത്,
ആവേശകരമായ അവസാന റൗണ്ടിന് ശേഷം, അലൻ രാജുവും ദർശനും ഒന്നാം സ്ഥാനം നേടിയതോടെ ഭവനസ് പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. റാസിൻ റിയാസും ഇൻസാഫ് ഹുസൈനും പ്രതിനിധീകരിച്ച് നോബിൾ ഇന്റർനാഷണൽ സ്കൂൾ രണ്ടാം സ്ഥാനവും അലീന ചക്രവർത്തിയും മക്ക മുഹമ്മദ് സയ്യിദ് അലിയും ചേർന്ന് ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഗഫൂർ കാലിക്കറ്റ് (മാനേജിംഗ് ഡയറക്ടർ, ലാസ ഇവന്റ്സ്), മുഹമ്മദ് സിയാദ് (പ്രസിഡന്റ്, കോടാക്ക), ലാസ ഇവന്റ്സ് ഓപ്പറേഷൻസ് & മാർക്കറ്റിംഗ് മാനേജർ സമീൽ അബ്ദുൽ വാഹിദ് , ഷെജീന നൗഷാദ്, ഫെമി ഗഫൂർ , സിനു തോമസ് , ജിഷാദ് ഹൈദർഅലി , ഷൈജു ധമനി , നഷ്വ കദീജ് , ശ്രീജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
സമ്മാനദാന ചടങ്ങിന് ക്വിസ്മാസ്റ്റർ ജി.എസ്. പ്രദീപ്, പ്രമുഖ വ്യക്തികളും കമ്മ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ: എ.പി. മാണികണ്ഠൻ (പ്രസിഡന്റ്, ഐ.സി.സി), ഇ.പി. അബ്ദുറഹ്മാൻ (പ്രസിഡന്റ്, ഐ.എസ്.സി), റഷീദ് അലി (സെക്രട്ടറി, ഐ.സി.ബി.എഫ്), ഓമന കുട്ടൻ പറുമല (പ്രസിഡന്റ്, ഐ.എം.എഫ്), ആഷിഖ് (എം.ഡി, ഒ.ബി.ജി ഗ്രൂപ്പ്), സത്യ (ജി.എം, മെഡ്ഫോർട്ട് ക്ലിനിക്കുകൾ), അഫ്സൽ യൂസഫ് (കൺട്രി മാനേജർ, നെല്ലറ), സിനിൽ ജോർജ് (വൈസ് പ്രസിഡന്റ്, കോടാക്ക ), അബ്രഹാം ജോസഫ് (സെക്രട്ടറി, ഐ.സി.സി), അബ്ദുൽ റഹൂഫ് കൊണ്ടോട്ടി (ലോക കേരള സഭ), ജോപ്പച്ചൻ(ഉപദേശക അധ്യക്ഷൻ, കോടാക്ക ), വിഷ്ണു കല്യാണി (ഇന്ത്യൻ ചലച്ചിത്ര എഡിറ്റർ) എന്നിവരും മറ്റ് പ്രധാന കമ്മ്യൂണിറ്റി നേതാക്കളും നേതൃത്തം നൽകി
പരിപാടിയിൽ വിവിധ സാംസ്കാരിക, കമ്മ്യൂണിറ്റി സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു,