Uncategorized
എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു
ദോഹ : സമകാലിക പശ്ചിമേഷ്യൻ സംഭവവികാസങ്ങളുമായി ബന്ധപെട്ട് യൂത്ത് ഫോറം ഖത്തർ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു. പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സൈഫുദ്ദീൻ കുഞ്ഞ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ആമുഖം നിർവഹിച്ചു സംസാരിച്ചു.തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് ഡോ. സൈഫുദ്ധീൻ കുഞ്ഞ് സംസാരിക്കുകയും വിഷയത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. തുർക്കി യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാർത്ഥിയായ മുഹമ്മദ് അസീർ ആശംസകളർപ്പിച്ചു സംസാരിച്ചു. സി. ഐ. സി. കേന്ദ്ര സമിതി അംഗം റിയാസ് ടി റസാഖ്, ഡോ. താജ് ആലുവ, ഹുസൈൻ കടന്നമണ്ണ, അഷ്‌റഫ് ഉളിയിൽ എന്നിവർ പങ്കെടുത്തു.