Uncategorized
വൈറ്റ് മാര്‍ട്ട് മങ്കടക്ക് അവാര്‍ഡ്
മങ്കട. വൈറ്റ് മാര്‍ട്ട് മങ്കടക്ക് അവാര്‍ഡ് . ലാന്‍ മാര്‍ക് ഗ്രൂപ്പിന് കീഴില്‍ കേരളത്തിലെ ഇരുനൂറോളം വരുന്ന വൈറ്റ് മാര്‍ട്ടുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ എസി വില്‍പന നടത്തിയ ഇരുപത് ബ്രാഞ്ചുകളെ തെരഞ്ഞെടുത്തതിലാണ് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനങ്ങളോടൊപ്പം വൈറ്റ് മാര്‍ട്ട് മങ്കട സ്ഥാനം നേടിയത്.
കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന എസി ഡീലര്‍മീറ്റില്‍ ലാന്‍ മാര്‍ക് എംഡി ജെറി മാത്യൂ, ഡയറക്ടര്‍ സുനില്‍, വൈസ് പ്രസിഡണ്ട് ജൈസണ്‍, ജനറല്‍ മാനേജര്‍ ബിജോഷ് അബ്രഹാം, ഏരിയ മാനേജര്‍ യൂസുഫ്, ബ്രാഞ്ച് മാനേജര്‍ നിതിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി .