Uncategorized

നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് തകര്‍ത്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഭക്ഷണ ടിന്നുകളില്‍ ഒളിപ്പിച്ച് ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസ് തകര്‍ത്തു.
ബേക്ക്ഡ് ബീന്‍സ് ടിന്നുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് 2805 ലിറിക്ക ഗുളികകളാണ് ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. പോസ്റ്റല്‍സ് പാര്‍സല്‍ ഡിപ്പാര്‍ട്മെന്റിലെ ഒരു ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഗുളികകള്‍ കണ്ടെത്തിയത്.

നിരോധിത വസ്തുക്കള്‍ ഖത്തറിലേക്ക് കൊണ്ടുവരരുതെന്നും പരിചയ സമ്പന്നരായ ഇന്‍സ്പെക്ടര്‍മാരാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നും ഖത്തര്‍ നിരന്തരമായി ഉദ്ബോധിപ്പിക്കാറുണ്ട്. അത്യാധുനിക യന്ത്ര സാമഗ്രികളും വിദഗ്ധരായ ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ കസ്റ്റംസ് ഇത്തരത്തിലുള്ള നിരരവധി ശ്രമങ്ങളാണ് തകര്‍ക്കുന്നത്.

Related Articles

Back to top button
error: Content is protected !!