ക്ഷേമനിധി രജിസ്‌ട്രേഷന്‍ നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും
ദോഹ. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപേക്ഷ ലഭിച്ച് രണ്ട് മാസത്തിനകം തീരുമാനമെടുത്ത് തീര്‍പ്പ് കല്‍പ്പിക്കും.
രേഖകളുടെ അഭാവം, വ്യക്തത കുറവ്, അപര്യാപ്ത തുടങ്ങിയ കാരണങ്ങളാല്‍ അപാകത പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം ആറ് മാസത്തിനകം പുന:സമര്‍പ്പണം നടത്തേണ്ടതുണ്ട്.
ആറ് മാസം കഴിഞ്ഞാല്‍ വീണ്ടും പുതുതായി അപേക്ഷിക്കണം.
നിലവില്‍, അപാകത പരിഹരിക്കാന്‍ ആവശ്യപ്പെട്ട് മടക്കുന്ന / നിരസിക്കുന്ന അപേക്ഷകള്‍ ദീര്‍ഘകാലത്തിന് ശേഷം പുന:സമര്‍പ്പിക്കുന്നതിനാല്‍ ചില അപേക്ഷകര്‍ക്ക് വന്‍ തുക കുടിശ്ശിഖ അടക്കേണ്ടി വരികയോ പ്രായ പരിധി കഴിഞ്ഞതായോ സംഭവിക്കുന്നതിനാണ് ഇത്തരം സംവിധാനം നിലവില്‍ വരുത്തുന്നതെന്ന് സി.ഇ. ഒ അറിയിച്ചതായി ലോക കേരള സഭ അംഗവും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പ്രവാസികളെ ബോധവല്‍ക്കരിക്കുന്നതിനായി ആരംഭിച്ച വാട്‌സ് ആപ്പ് കൂട്ടായ്മയായ എന്‍.ആര്‍.ഐ ഗൈഡില്‍ പങ്കുവെച്ചു.