Breaking News
പ്രോ കാര്‍ഡ് തിളക്കവുമായി ഖത്തര്‍ പ്രവാസി
ദോഹ. ഡല്‍ഹിയിലെ ബുരാരിയില്‍ വെച്ച് നടന്ന ഗ്രാന്‍ഡ് പ്രിക്‌സ് ബോഡി ബ്വില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍ ഫിസിക് വിഭാഗത്തില്‍ പ്രോ കാര്‍ഡ് വിന്നര്‍ ആയി ഖത്തര്‍ പ്രവാസി നൗഫല്‍ ഫൈസല്‍. ജനുവരി 18 ന് 300ല്‍ പരം അത്‌ലെറ്റുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ ഷിപ്പിലാണ് നൗഫല്‍ വിജയിച്ചത്. കൂടാതെ ക്‌ളാസിക് ബോഡി ബില്‍ഡിംഗ് വിഭാഗത്തിലും നൗഫല്‍ വെയിറ്റ് കാറ്റഗറി ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. ഖത്തറില്‍ സ്വന്തമായി ജിം നടത്തുകയാണ് ഈ തിരുവനന്തപുരത്തുകാരന്‍.
കൃഷ്ണപ്രസാദ്, ഫെലിക്‌സ് ജോയല്‍ എന്നിവരുടെ കീഴിലാണ് നൗഫല്‍ മത്സരത്തിനുള്ള ട്രെയിനിങ് ചെയ്തിരുന്നത്.