ഇന്‍ജാസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; വൈറ്റ് ആര്‍മി ചാമ്പ്യന്മാര്‍, സീനിയര്‍ വിഭാഗം ചാമ്പ്യന്മാരായി റെഡ് വാരിയേഴ്‌സ്
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് സംഘടിപ്പിച്ചു വരുന്ന വിവിധ കായിക മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വൈറ്റ് ആര്‍മിയിലെ ആസിഫ്, ശുഹൈബ് മൊയ്തു സഖ്യം ചാമ്പ്യന്മാരായി. വൈറ്റ് ആര്‍മിയിലെ തന്നെ മുഹമ്മദ് ദാനിഷ്, മുഹമ്മദ് അമീന്‍ സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്. റെഡ് വാരിയേഴ്‌സിലെ അന്‍സാര്‍, മുഹമ്മദ് റസീഫ് സഖ്യത്തെ പരാജയപ്പെടുത്തി യെല്ലോ സ്‌ട്രൈക്കേഴ്‌സിലെ ഡോ. ഉബൈദുല്ല, മുഹമ്മദ് ശമീം സഖ്യം മൂന്നാം സ്ഥാനക്കാരായി.
സീനിയര്‍ വിഭാഗത്തില്‍ റെഡ് വാരിയേഴ്‌സിലെ അദ്‌നാന്‍ ബിന്‍ അനസ്, അന്‍സാര്‍ അന്‍വറലി സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് യെല്ലോ സ്‌ട്രൈക്കേഴ്‌സിലെ മുഹമ്മദ് ഷൗക്കത്തലി, ഷഹ്‌സാദ് സിദീഖ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. റെഡ് വാരിയേഴ്‌സിലെ മുഹമ്മദ് ബിന്‍ ഇല്യാസ്, ഹാസിഖ് ഷാജഹാന്‍ സഖ്യത്തെ പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്‌സിലെ ഉമര്‍ അബ്ദുല്‍ ഹക്കീം, ഹാസിഖ് ലബ്ബ സഖ്യം മൂന്നാം സ്ഥാനക്കാരായി
ക്യു.കെ.ഐ.സി വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, ട്രഷറര്‍ മുഹമ്മദലി മൂടാടി , സെക്രട്ടറി അബ്ദുല്‍ ഹക്കീം പിലാത്തറ, ഷഹാന്‍ വി.കെ , മുഹമ്മദ് അര്‍ഷദ് എന്നിവര്‍ വിജയികളെ ആദരിച്ചു