വനിതാ കര്‍ഷകരെ ആദരിച്ചു
ദോഹ. ജൈവ കൃഷിയേയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം ഖത്തര്‍ മലയാളി വനിതാ കര്‍ഷകരെ ആദരിച്ചു. വീട്ടുമുറ്റങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും ബാല്‍ക്കണികളിലുമടക്കം ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന നടുമുറ്റം പ്രവര്‍ത്തകരായ വനിതകളെയാണ് നടുമുറ്റം ആദരിച്ചത്. നുഐജയില്‍ വെച്ച് നടന്ന ചടങ്ങില്‍ അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ ഗള്‍ഫ് മാധ്യമം ഷി ക്യു അവാര്‍ഡ് ജേതാവ് അങ്കിത റായ് ചോക്‌സി, നമ്മുടെ അടുക്കളത്തോട്ടം ദോഹ കൂട്ടായ്മ ഫൌണ്ടര്‍ മെമ്പര്‍ ജിഷ കൃഷ്ണ, എണ്‍വിറോണ്‍മെന്റല്‍ സയന്‍സ് ഗവേഷക ഡോ. രസ്‌ന നിഷാദ് എന്നിവര്‍ മുഖ്യാതിഥികളായി.
നടുമുറ്റം പ്രസിഡന്റ് സന നസീം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളും നടുമുറ്റം കേന്ദ്ര കമ്മിറ്റി ഭാരവാഹികളും കര്‍ഷകരെ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും നടന്നിരുന്നു. പരിപാടിയില്‍ നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നിം നന്ദി അറിയിച്ചു.
ഖത്തര്‍ നാഷണല്‍ ഡേയോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളുടെ സമ്മാനങ്ങളും വേദിയില്‍ കൈമാറി.ഖത്തര്‍ നാഷണല്‍ ഡേ ഫാമിലി ഫോട്ടോ വിഭാഗത്തില്‍ നൌഫിന ഒന്നാം സമ്മാനവും, നിഹില നസ്രീന്‍ രണ്ടാം സമ്മാനവും ,ഹലീമത് ഷഹനാസ്
മൂന്നാം സമ്മാനവും നേടി. ഖത്തര്‍ നാഷണല്‍ഡേ ഫോട്ടോഗ്രഫി മത്സരത്തില്‍ സഹല ഷെറിന്‍ ഒന്നാം സമ്മാനവും നിഹില നസ്രീന്‍ രണ്ടാം സമ്മാനവും ഹലീമത് ഷഹനാസ് മൂന്നാം സമ്മാനവും നേടി. നടുമുറ്റം കേന്ദ്ര കമ്മിറ്റിയംഗം ജമീല മമ്മു ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍.
നടുമുറ്റം ട്രഷറര്‍ റഹീന സമദ്, കണ്‍വീനര്‍മാരായ ഹുദ എസ് കെ, സുമയ്യ താസീന്‍, മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.