അല്‍ അഖ്സ പള്ളിയില്‍ ഇന്നലെ ജുമുഅ നിര്‍വഹിച്ചത് ഏകദേശം 50,000 പേര്‍

ദോഹ. അധിനിവേശ അധികാരികള്‍ പള്ളിയിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ കര്‍ശന സൈനിക നടപടികള്‍ക്കിടയിലും അല്‍ അഖ്സ പള്ളിയില്‍ ഇന്നലെ ജുമുഅ നിര്‍വഹിച്ചത് ഏകദേശം 50,000 പേരെന്ന് റിപ്പോര്‍ട്ട്.
ജറുസലേമിലെ ഇസ് ലാമിക് എന്‍ഡോവ്മെന്റ് വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 50,000 പേര്‍ അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയെന്നാണ്.
അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികള്‍ എത്തുന്നത് അധിനിവേശ സേന തടഞ്ഞുവെന്നും നിരവധി യുവാക്കളെ അറസ്റ്റ് ചെയ്ത് പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും പലസ്തീന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.