2023 ല്‍ ഇതുവരെ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചത് 40880939 കിലോ ഭക്ഷ്യ വസ്തുക്കള്‍
ദോഹ. ഖത്തറില്‍ ഇറക്കുമതി ചെയ്ത ഭക്ഷണത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട്, 2023-ന്റെ തുടക്കം മുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ മൊത്തം 408 ദശലക്ഷം 80 ആയിരം 939 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചത്. ഇതില്‍ 404610697 കിലോഗ്രാം ഭക്ഷ്യ വസ്തുക്കള്‍ റിലീസ് ചെയ്തു. എന്നാല്‍ സാങ്കേതിക ചട്ടങ്ങളുടെയും അനുബന്ധ മാനദണ്ഡങ്ങളുടെയും ആവശ്യകതകള്‍ ലംഘിച്ചുവെന്ന് തെളിയിക്കപ്പെട്ട 3470241 കിലോഗ്രാം ഭക്ഷ്യ വസ്തുക്കള്‍ നിരസിക്കപ്പെട്ടു.
