ഇരുപത്തിയഞ്ച് ടൊയോട്ട റെയ്‌സ് കാറുകളുടെ സമ്മാന പദ്ധതിയുമായി സഫാരി ന്യൂ മെഗാ പ്രൊമോഷന് തുടക്കം
![](https://internationalmalayaly.com/wp-content/uploads/2025/02/safari-1-1120x747.jpg)
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഫെബ്രുവരി 13 മുതല്‍ സഫാരി ന്യൂ മെഗാ പ്രൊമോഷനു തുടക്കം. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ ഇരുപത്തിയഞ്ചു ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആറു നറുക്കെടുപ്പുകള്‍ ആയാണ് ഈ പ്രൊമോഷന്‍ ഒരുക്കിയിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനമായി നാല് കാറുകളാണ് നല്‍കുക. അഞ്ചു നറുക്കെടുപ്പില്‍ നാല് കാറുകളും ആറാമത്തെ നറുക്കെടുപ്പില്‍ അഞ്ചു കാറുകളുമാണ് സമ്മാനമായി നല്‍കുക.
ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് മാര്‍ച്ച് 20നു സാല്‍വ റോഡിലുള്ള സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചും, രണ്ടാമത്തെ നറുക്കെടുപ്പ് ഏപ്രില്‍ 27നു അല്‍ഖോറിലെ ഔട്ട്‌ലെറ്റില്‍ വച്ചും, മൂന്നാമത്തെ നറുക്കെടുപ്പ് ജൂണ്‍ 3നു ബര്‍വ്വാ വില്ലേജിലെ ഔട്ട്‌ലെറ്റില്‍ വച്ചും, നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 13നു ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉള്ള ഔട്ട്‌ലെറ്റില്‍ വച്ചും, അഞ്ചാമത്തെ നറുക്കെടുപ്പ് ആഗസ്റ്റിനു 21നു ബിര്‍ക്കത് അല്‍അവമാറില്‍ ഉള്ള ഔട്ട്‌ലെറ്റില്‍ വച്ചും, അവസാന നറുക്കെടുപ്പ് സെപ്റ്റംബര്‍ 30നു അബു ഹമൂര്‍ ഔട്ട്‌ലെറ്റില്‍ വച്ചുമായിരിക്കും നടത്തുക.
ഈ കഴിഞ്ഞ ജനുവരി 21നു അവസാനിച്ച 25 എംജി കാറുകള്‍ സമ്മാനമായി നല്‍കിയ സഫാരിയുടെ മെഗാ പ്രൊമോഷന്‍ ആയ ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷനു വന്‍ സ്വീകാര്യത ആയിരുന്നു ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. ഷോപ്പിങ് ആസ്വദിക്കാനും, തങ്ങളുടെ ഇഷ്ട്ട ഉത്പന്നങ്ങള്‍ കൃത്യമായി തിരഞ്ഞെടുക്കാനുമായി വിശാലമായ സംവിധാനങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍കറ്റുകളില്‍ ഒരുക്കിയിട്ടുള്ളത്. പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഐ ടി, തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷമായ വിലയില്‍ സഫാരി തങ്ങളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കികൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട് . ഖത്തറിലെ റീറ്റയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചതു കൂടാതെ ഒട്ടനവധി ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷറി എസ്.യുവികള്‍, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാറുകള്‍ തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കിയ സഫാരി എന്നും വെത്യസ്തത നിറഞ്ഞതും എന്നാല്‍ ഉപഭോക്തൃസംതൃപ്തി ലക്ഷ്യമിട്ടുകൊണ്ടുമാണ് സഫാരി ഓരോ പ്രൊമോഷനുകളും അവതരിപ്പിക്കാറുള്ളത്