
ഖത്തറില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയേക്കും, സുരക്ഷ മുന്‍ കരുതലുകള്‍ ഉറപ്പുവരുത്തുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് വിന്റര്‍ ആരംഭിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുവാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ മുന്‍ കരുതലുകള്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ് മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈ ഇടവിട്ട് സാനിറ്റൈസ് ചെയ്തുമൊക്കെ കോവിഡ് വ്യാപനം തടയാനാകും. വാക്‌സിനേഷനും സുരക്ഷ മുന്‍ കരുതലുകളും മാത്രമേ കോവിഡ് പ്രതിരോധിക്കുവാന്‍ സഹായകമാവുകയുള്ളൂ .