Breaking News
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദര്‍ശനത്തിന് ഉജ്വല തുടക്കം
![](https://internationalmalayaly.com/wp-content/uploads/2025/02/souqwaqif-1120x747.jpg)
ദോഹ: മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദര്‍ശനത്തിന് സൂഖ് വാഖിഫിലെ കിഴക്കന്‍ അരീനയില്‍ ഉജ്വല തുടക്കം. പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ നിന്നുള്ള പ്രീമിയം ഈത്തപ്പഴങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിക്കുന്ന ഈത്തപ്പഴ പ്രദര്‍ശനം ഇന്നലെയാണ് തുടങ്ങിയത്.
12 ദിവസത്തെ പരിപാടിയില്‍ സൗദി അറേബ്യ, യെമന്‍, അള്‍ജീരിയ, ഒമാന്‍, പാകിസ്ഥാന്‍, സുഡാന്‍ തുടങ്ങി ഏഴ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 95 കമ്പനികളുടെ പങ്കാളിത്തമുണ്ട്.
പ്രദര്‍ശനം ഫെബ്രുവരി 24 വരെ തുടരും. ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും വീണ്ടും ഉച്ചകഴിഞ്ഞ് 3:30 മുതല്‍ രാത്രി 10 വരെയുമാണ് സന്ദര്‍ശന സമയം.