ഖത്തര്‍ അമീറിന്റെ ഇന്ത്യാ പര്യടനം നാളെയും മറ്റന്നാളും

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17-18 തീയതികളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-ഥാനി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അമീറിന്റെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തെ 2015 ല്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്‍പ്പെടെ ഉന്നതതല പ്രതിനിധി സംഘം അമീറിനൊപ്പമുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരി 18 ന് രാഷ്ട്രപതി ഭവനില്‍ അമീറിന് ആചാരപരമായ സ്വീകരണം നല്‍കും. സന്ദര്‍ശന വേളയില്‍, പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങള്‍, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രാദേശിക വിഷയങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.