Local News

കാരുണ്യതീരം: കെ. മുഹമ്മദ് ഈസ അനുസ്മരണം

ദോഹ: 200-ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തണലൊരുക്കുന്ന പൂനൂര്‍ കാരുണ്യതീരം ക്യാമ്പസിന്റെ മുഖ്യരക്ഷാധികാരിയായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ കാരുണ്യതീരം ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു.

അനുസ്മരണ യോഗം ഞാറപ്പോയില്‍ മഹല്ല് പ്രവാസി അസോയിയേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ എന്‍ പി ജമാല്‍ ഉദ്ഘാടനം ചെയ്തു.

ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി കെ എ ഷമീര്‍ ബാവ അനുസ്മരണ പ്രഭാഷണം നടത്തി.

പാസ്സ് ഖത്തര്‍ പ്രസിഡണ്ട് കലാം അവേലം ആമുഖ ഭാഷണം നടത്തി.

ഷഫീഖ് ശംറാസ്, മന്‍സിബ് ഇബ്രാഹിം, ബഷീര്‍ കിനാലൂര്‍, ഷംനാദ് പേയാട് ,സൈഫുദ്ദീന്‍ വെങ്ങളത്ത്, ഷംലാല്‍ സി ടി, സലീം തെച്ചി, മുബശിര്‍ ചിറക്കല്‍, കരിം ചളിക്കോട്, ജംഷാദ് പൂനൂര്‍, ബഷീര്‍ ഖാന്‍, ഷമീര്‍ തലയാട്, റംഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കാരുണ്യതീരം ജി.സി.സി കോഓര്‍ഡിനേറ്റര്‍ സി. ടി. കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സി. പി. സംശീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി നഹ് യാന്‍ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!