ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ടോക് ഷോ ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ദോഹ, മദീന ഖലീഫ മേഖലകള്‍ സംയുക്തമായി സംഘടിപ്പിച്ച ടോക് ഷോ, പരിപാടിയുടെ വ്യത്യസ്തത കൊണ്ടും വിഷയങ്ങളുടെ പ്രത്യേകത കൊണ്ടും ശ്രദ്ധേയമായി. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ അടിസ്ഥാനവിഷയങ്ങളിലുള്ള സംശയദുരീകരണം ലക്ഷ്യമാക്കിയുള്ള പരിപാടിയില്‍ കെ എന്‍ സുലൈമാന്‍ മദനി, സിറാജ് ഇരിട്ടി, മുജീബ് മദനി എന്നിവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
ഷമീര്‍ വലിയവീട്ടില്‍, അബ്ദുല്‍ ലത്തീഫ് നല്ലളം എന്നിവര്‍ മോഡറേറ്റര്‍മാരായ പരിപാടിയില്‍ അബ്ദുല്‍ കരീം ആക്കോട് സമാപന പ്രസംഗം നടത്തി.