കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ചയെക്കുറിച്ചുള്ള സെമിനാറില്‍ പ്രൊഫ. സനാഉള്ളാ നദ് വി മുഖ്യാതിഥിയാവും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അറബി വിഭാഗവും ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗവും സംയുക്തമായി ഫെബ്രുവരി 27, 2025-ന് ‘അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ച: കാലാന്തരങ്ങളിലൂടെ’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ അറബി വിഭാഗം മേധാവി പ്രൊഫ. (ഡോ.) മുഹമ്മദ് സനാഉള്ളാ നദ് വി മുഖ്യാതിഥിയായിരിക്കും.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ വിഭാഗങ്ങളുടെ ഡീന്‍ പ്രൊഫ. (ഡോ.) എ.ബി. മൊയ്ദീന്‍കുട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അറബി വിഭാഗം മേധാവി പ്രൊഫ. (ഡോ.) അബ്ദുല്‍ മജീദ് ടി.എ. അധ്യക്ഷനായിരിക്കും. ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗം മേധാവി ഡോ. മുഹമ്മദ് അസ്ഹരി ആമുഖ ഭാഷണവും ഡോ. അബ്ദുറഹീം സഖാഫി ക്ലോസിംഗ് നോട്ടും അവതരിപ്പിക്കും.
സെമിനാറില്‍ ഡോ. അബ്ദു ശുക്കൂര്‍ അസ്ഹരി, ഡോ. ഇസ്മായില്‍, ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഡോ. അബ്ദുല്ലത്തീഫ് ഫൈസി തുടങ്ങിയവരുടെ ഗവേഷണങ്ങള്‍ ഉള്‍പ്പെടെ 25-ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
അറബി വ്യാകരണ പഠനത്തിന്റെ ചരിത്രപരമായ വളര്‍ച്ചയും വിവിധ കാലഘട്ടങ്ങളിലെ മാറ്റങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സെമിനാര്‍, അറബി വ്യാകരണ ഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ https://forms.gle/Q6QGfnfoMuXAm6ot9 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക.