Local News
കുവാഖ് കുടുംബസംഗമം ഫെബ്രുവരി 28ന്

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖിന്റെ കുടുംബ സംഗമം ഫെബ്രുവരി 28നു വെള്ളിയാഴ്ച നുഐജയിലെ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.
കുടുംബസമേതം ഒത്തുച്ചേരാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ തുടങ്ങി ഒരുപാട് പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി രാത്രി 8:00 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയിലേക്ക് കുവാഖ് കുടുംബാംഗങ്ങളോടൊപ്പം സംഘടനയുടെ ഭാഗവാക്കാവാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മഹേഷുമായി 33329312 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.