നാളെ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ മന്ത്രാലയം ആഹ്വാനം

ദോഹ: നാളെ വൈകുന്നേരം വിശുദ്ധ റമദാന്‍ മാസത്തിലെ ചന്ദ്രക്കല നിരീക്ഷിക്കാന്‍ ഔഖാഫ്, ഇസ് ലാമിക് കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കണ്ടാല്‍ ദഫ്ന ടവറിലെ ഔഖാഫ്, ഇസ് ലാമിക് കാര്യ മന്ത്രാലയ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്തെത്തി സ്ഥിരീകരിക്കണം. മഗ് രിബ് നമസ്‌കാരത്തിന് തൊട്ടുപിന്നാലെ കമ്മിറ്റി യോഗം ചേരും.