Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം മെഡിക്കല്‍ ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച


ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നസീം ഹെല്‍ത്ത് കെയര്‍വുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 11 മണി വരെ സീ റിംഗ് റോഡിലെ നസീം ഹെല്‍ത്ത് കെയറില്‍ നടക്കും. ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കേമ്പില്‍ ഹൃദ്രോഗം, മൂത്രാശയ രോഗങ്ങള്‍,ത്വക്ക്, ഇ എന്‍ ടി, ഡെന്റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രഗത്ഭ ഡോക്ടര്‍ മാരുടെ സേവനം ലഭ്യമാണ് .

ഹൃദ്രോഗം, മൂത്രശയ രോഗങ്ങള്‍ എന്നിവ കൊണ്ട് പ്രയാസപ്പെടുന്ന രോഗികള്‍ക്കു ആവശ്യമായ (സാധ്യമായ ) എല്ലാ രക്ത /മൂത്ര പരിശോധനകളും
കൂടാതെ സി പി ആര്‍ ട്രെയിനിംഗ്, ഹീറ്റ് സ്ട്രെസ്, ലഹരി ഉപയോഗം , പുകവലി എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും ഉണ്ടായിരിക്കുന്നതാണ്.

അര്‍ഹരായവര്‍ക്ക് ആവശ്യമായ മരുന്നുകളും നല്‍കുന്നതാണ്

കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക
7721 2911
7786 7794
3067 4163

രെജിസ്‌ട്രേഷന്

https://forms.gle/hJPTq7obU4tgA7NfA

https://forms.gle/hJPTq7obU4tgA7NfA

Related Articles

Back to top button