Local News

ലഹരി ഭീകരത ചെറുക്കാന്‍ നിയമനിര്‍മാണം വേണം -ഇര്‍ശാദ് സ്‌നേഹ സംഗമം

ഖത്തര്‍: അറുകൊലകളിലെത്തിയ ലഹരിഭീകര താണ്ഡവങ്ങള്‍ക്ക് ശക്തമായ ശിക്ഷനല്‍കാന്‍ പഴുതടച്ച നിയമനിര്‍മാണം വേണമെന്ന് ഖത്തര്‍ ഐന്‍ ഖാലിദില്‍ നടന്ന പന്താവൂര്‍ ഇര്‍ശാദ് സ്‌നേഹസംഗമം അഭിപ്രായപ്പെട്ടു.മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തില്‍ സര്‍ക്കാര്‍ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.

ഇര്‍ശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാടിന്റെ ആധ്യക്ഷ്യത്തില്‍ അല്‍ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ. ഹംസ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതി അവതരിപ്പിച്ചു. ഖത്തര്‍ ഐ സി എഫ് നേതാക്കളായ സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ (മമ്പുറം), സുറൂര്‍ ഉമര്‍, സിദ്ദീഖ് എറണാംകുളം, വിദ്യാഭവന്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ജലീല്‍ വെളിയങ്കോട്, സയ്യിദ് ജദീദ് അദനി, സിദ്ദീഖ് ചെറുവല്ലൂര്‍, കുട്ടിനടുവട്ടം, മന്‍സൂര്‍ കെ. വി പ്രസംഗിച്ചു. ഖത്തര്‍ കഇഎ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ല്യാര്‍ മുഖ്യ രക്ഷാധികാരിയും ഡോ. ഹംസ അല്‍ സുവൈദ് ചെയര്‍മാനുമായ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികള്‍: അശ്‌റഫ് സഖാഫി നടക്കാവ് (പ്രസിഡന്റ് ), ശംസുദ്ദീന്‍ മുതുകാട് (ജ. സെക്രട്ടറി), കുട്ടി നടുവട്ടം (ഫിനാന്‍സ് സെക്രട്ടറി), ശംസുദ്ദീന്‍ മാമ്പുള്ളി, ഹസന്‍ സഖാഫി ആതവനാട്, സുഹൈര്‍ ഇല്ലത്ത്, മുസ്ഥഫാ മറവഞ്ചേരി (വൈ. പ്രസിഡന്റുമാര്‍) ജലീല്‍ വെളിയങ്കോട്, നജീബ് കാളാച്ചാല്‍, മന്‍സൂര്‍ കെ. വിഅബ്ദുര്‍റസ്സാഖ് കല്ലൂര്‍മ (സെക്രട്ടറിമാര്‍).

Related Articles

Back to top button
error: Content is protected !!