Local News

ജീവനക്കാര്‍ക്ക് ഇഫ്താര്‍ പാര്‍ട്ടിയൊരുക്കി അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ്

ദോഹ. അക്കോണ്‍ പ്രിന്റിംഗ് ് പ്രസ്സ്, അല്‍ മഹാ പ്രിന്റിംഗ് പ്രസ്സ്് , ട്രേഡ്മാക്‌സ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ജീവനക്കാര്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ചു.സൂക്ക് വാഖിഫിലെ ബൈത്തു മറിയം ബ്രദേഴ്‌സില്‍ നടന്ന പരിപാടിക്ക് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ പി.ടി മൊയ്തീന്‍കുട്ടി, ജലീല്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഖത്തറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ സൂക്ക് വാഖിഫില്‍ നടത്തിയ ഈ പരിപാടി തൊഴിലാളികള്‍ക്കു പുതിയൊരനുഭവം നല്‍കിയെന്ന് അക്കോണ്‍ പ്രിന്റിങ് പ്രസ് പ്രൊഡക്ഷന്‍ മാനേജര്‍ അഷ്റഫ് അബ്ബാസ് പറഞ്ഞു .വിവിധ ഡിവിഷനലുകളുടെ മാനേജര്‍ മാരായ ഷെറീന ജലീല്‍ ,സവീന്‍ രവീന്ദ്രന്‍ , മെര്‍വിന്‍ റോണി എന്നിവരും പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!