Breaking News
പുണ്യനിലാവ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങി

ദോഹ. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ വരവേല്‍ക്കുന്ന മ്യൂസിക് ആല്‍ബം പുണ്യനിലാവ് പുറത്തിറങ്ങി. മര്‍ഹബ മര്‍ഹബ അഹ് ലന്‍ റമദാന്‍ എന്നു തുടങ്ങുന്ന ഷാജഹാന്‍ മുറ്റിച്ചൂരിന്റെ വരികള്‍ക്ക് സയ്യിദ് മഷ്ഹൂദ് തങ്ങള്‍ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.
പുണ്യനിലാവ് തെളിഞ്ഞല്ലോ മാനത്ത് എന്ന വശ്യമനോഹരമായ ഗാനം ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
സക്കീര്‍ സരിഗയുടെ ഓര്‍ക്കസ്‌ട്രേഷനും റാഫി പാറക്കാട്ടിലിന്റെ കാമറയും എഡിറ്റിംഗും ആല്‍ബത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു