Breaking News
2024 ലെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നാല് മാസത്തേക്ക് നീട്ടി

ദോഹ. 2024 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) നാല് മാസത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചു. മാര്‍ച്ച് 1 ന് ആരംഭിച്ച 100% ഫിനാന്‍ഷ്യല്‍ പെനാല്‍റ്റി എക്‌സംപ്ഷന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്.
നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ സമയപരിധി 2025 ഏപ്രില്‍ 30 ന് പകരം 2025 ഓഗസ്റ്റ് 31 ആണ്. എന്നാല്‍ , പെട്രോളിയം പ്രവര്‍ത്തനങ്ങളിലും പെട്രോകെമിക്കല്‍ വ്യവസായങ്ങളിലുമുള്ള കമ്പനികളെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അത്തരം കമ്പനികള്‍ 2025 ഏപ്രില്‍ 30 ന് മുമ്പ് അവരുടെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ക്യുടിഎയുടെ പ്രസ്താവനയില്‍ പറയുന്നു.