Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യൂറോപ്പിലെ അതിശയിപ്പിക്കുന്ന ഗാന്‍ഡീസ് ഗ്രേറ്റ് സര്‍ക്കസുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്

അമാനുല്ല വടക്കാങ്ങര

ദോഹ. യൂറോപ്പിലെ അതിശയിപ്പിക്കുന്ന ഗാന്‍ഡീസ് ഗ്രേറ്റ് സര്‍ക്കസുമായി ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ് . ഖത്തര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആകര്‍ഷകമായ പ്രകടനങ്ങളോടെ ഖത്തറിന്റെ വിനോദ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യൂറോപ്പിലെ ഏറ്റവും വലിയ ടൂറിംഗ് ഷോയായ ഗാന്‍ഡീസ് ഗ്രേറ്റ് സര്‍ക്കസ് ഓഫ് യൂറോപ്പ് ഖത്തറിലെ പൊതുജനങ്ങള്‍ക്കായി കൊണ്ടുവരുന്നത്.

ലോകമെമ്പാടുമുള്ള മികച്ച കലാകാരന്മാരെ അവതരിപ്പിക്കുന്ന യൂറോപ്പിലെ ഗാന്‍ഡീസ് ഗ്രേറ്റ് സര്‍ക്കസ്, ഏകദേശം 100 വര്‍ഷമായി ലോകമെമ്പാടുമുള്ള പ്രീമിയര്‍ സര്‍ക്കസ് പ്രൊഡക്ഷനുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള കാണികളെ രസിപ്പിക്കുന്ന മികച്ച പ്രകടന റിക്കോര്‍ഡുള്ള ഗാന്‍ഡീസ് ഗ്രേറ്റ് സര്‍ക്കസിന്റെ അരങ്ങേറ്റം ഖത്തറിലെ കാണികള്‍ക്ക് ആവേശമാകും.

മുഴുവന്‍ കുടുംബത്തിനും ആസ്വദിക്കാനും അവിസ്മരണീയമായ അനുഭവം സമ്മാനിക്കാനും പാകത്തിലാണ് ഷോകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് 50 മിനിറ്റ് നിര്‍ത്താതെയുള്ള ആവേശവും ചിരിയും നല്‍കുന്ന ഷോകള്‍ പ്രവൃത്തിദിവസങ്ങളില്‍ വൈകുന്നേരം 6:30 മുതല്‍ 7:20 വരെയും രാത്രി 9 മുതല്‍ 9:50 വരെയും ലഭ്യമാണ്; വാരാന്ത്യങ്ങളില്‍ വൈകുന്നേരം 6:15 മുതല്‍ 7:05 വരെയും, രാത്രി 8:00 മുതല്‍ 8:50 വരെയും, രാത്രി 10 മുതല്‍ 10:50 വരെയും ഷോകളുണ്ടാകും.

സീറ്റുകള്‍ പരിമിതമായതിനാലും ഡിമാന്റ് വളരെ ഉയര്‍ന്നതായതിനാലും സന്ദര്‍ശകരെ അവരുടെ സന്ദര്‍ശന ദിവസത്തിന് മുമ്പായി lusailwinterwonderland.com ല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. പ്രീമിയം, വിഐപി പാക്കേജുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
കൊളംബിയയില്‍ നിന്നുള്ള സെന്‍സേഷണല്‍ ഹൈ വയര്‍ സൂപ്പര്‍സ്റ്റാറുകള്‍ , ക്യൂബയില്‍ നിന്നുള്ള അവാര്‍ഡ് നേടിയ സ്പ്രിംഗ്‌ബോര്‍ഡ് അക്രോബാറ്റിക്‌സ് ഗ്രൂപ്പായ പാന്തര്‍ ട്രൂപ്പ്, ഭ്രാന്തന്‍ സര്‍ക്കസ് കോമാളികള്‍; ലണ്ടന്‍ നര്‍ത്തകര്‍; സര്‍ക്കസ് വളയത്തിന് മുകളിലായി ഇരട്ട ഏരിയല്‍ സ്ട്രാപ്പുകള്‍ തീര്‍ക്കുന്ന കസാക്കിസ്ഥാനില്‍ നിന്നുള്ള സെറിക് ബ്രദേഴ്‌സ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഉയര്‍ന്ന വൈദഗ്ധ്യമുള്ള കലാകാരന്മാരുടെ നീണ്ട നിരയാണ് സര്‍ക്കസില്‍ അണിനിരക്കുന്നത്.

ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്, നവംബര്‍ 14 ന് വൈകുന്നേരമാണ് വിനോദ പ്രേമികള്‍ക്കായി അതിന്റെ വാതിലുകള്‍ തുറക്കുന്നത്. ഉത്സവ വിനോദങ്ങള്‍, 50-ലധികം റൈഡുകളും ആകര്‍ഷണങ്ങളും, രുചികരമായ ഭക്ഷണ പാനീയങ്ങള്‍, തത്സമയ വിനോദം എന്നിവ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും.

 

 

Related Articles

Back to top button