വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ഇഫ്താര്‍ സംഗമം നടത്തി

ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ എം ഇ എസ്സ്
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ കമ്മ്യുണിറ്റി നേതാക്കളും, പ്രവര്‍ത്തകരും, കുടുംബാംഗങ്ങളുമുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ഡോ. താജ് ആലുവ റമദാന്‍ സന്ദേശം നല്‍കി.
വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയാണ് വ്രതാനുഷ്ഠാനമാസം. ഇവയില്‍ നോമ്പനുഷ്ടിക്കുന്നവരുടെയിടയില്‍ ആത്മപരിശോധന ഏറ്റവും ആഴത്തിലുണ്ടാവേണ്ടതും അവര്‍ മാനവവരാശിക്ക് ഏറ്റവും മഹത്തായ സംഭാവന നല്‍കുന്നതുമായ മാസമാണിത്, ഡോക്ടര്‍ താജ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
ഡബ്‌ളി യു എം സി ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ച ഇഫ്താര്‍ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ അതിഥികളേയും അംഗങ്ങളേയും സ്വാഗതം ചെയ്തു.
ട്രഷറര്‍ ജോണ്‍ഗില്‍ബര്‍ട്ട് നന്ദി പറഞ്ഞു. സുബിന വിജയ് യോഗ നടപടികള്‍ നിയന്ത്രിച്ചു.
ഡബ്‌ളിയു എം സി ഭാരവാഹികളും,ഇഫ്താര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.