Breaking News
ഫിത്വര്‍ സകാത്ത് 15 റിയാല്‍ തന്നെ

ദോഹ. ഖത്തറില്‍ ഫിത്വര്‍ സകാത്ത് പണമായി നല്‍കുന്നവര്‍ ഒരാള്‍ക്ക് 15 റിയാല്‍ തോതിലാണ് നല്‍കേണ്ടതെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. വര്‍ഷങ്ങളായി 15 റിയാലാണ് ഖത്തറില്‍ ഫിത്വര്‍ സകാത്തായി ശേഖരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷോപ്പിംഗ് മാളുകളില്‍ സകാത്തുല്‍ ഫിത്വര്‍ ശേഖരിക്കുന്നതിനുള്ള സൗകര്യമുണ്ട്.
പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണമെന്നാണ് പ്രവാചക അധ്യാപനം. ഇപ്പോള്‍ തന്നെ സകാത്തുല്‍ ഫിത്വര്‍ നല്‍കി തുടങ്ങാം.