വര്‍ക്കേഴ്സ് ഫണ്ട് ആന്‍ഡ് കെഎംസിസി മെഗാ ഇഫ്ത്താര്‍ മീറ്റ് ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ഗവണ്മെന്റിന് കീഴിലുള്ള വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് & ഇന്‍ഷൂറന്‍സ് ഫണ്ടുമായി സഹകരിച്ച് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ന്യൂ സലത്തയിലെ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ മീറ്റ് വന്‍ പ്രവര്‍ത്തക പങ്കാളിത്തത്താലും മികച്ച സംഘാടനത്താലും ശ്രദ്ധേയമായി.
വൈകീട്ട് നാലിന് ആരംഭിച്ച പരിപാടിയില്‍ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ഇന്‍ഷുറന്‍സ് ഫണ്ട് അതോറിറ്റി പ്രതിനിധികളായ സാലിം ദര്‍വീഷ് അല്‍ മുഹന്നദി, ഖാലിദ് അബ്ദുറഹ്‌മാന്‍ ഫഖ്റു, അബ്ദുല്ല മുഹമ്മദ് ഹസന്‍, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, ഐസിസി അഡൈ്വസ്വറി കൗണ്‍സില്‍ ചെയര്‍മാന്‍ പിഎന്‍ ബാബു രാജ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസല്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
റമദാന്‍ സന്ദേശ പ്രഭാഷണം ഫനാര്‍ ഇസ് ലാമിക് സെന്റര്‍ പ്രതിനിധി സക്കറിയ്യ അല്‍ നൂരി നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി അപ്പെക്‌സ് ബോഡി ഐ എസ് സി അഡൈ്വസ്വറി കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ ആയി നോമിനേറ്റ് ചെയ്യപ്പെട്ട കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ .അബ്ദു സമദ്, ഐസിസി, ഐസിബിഎഫ് മാനേജിങ് കമ്മിറ്റികളില്‍ ഭാരവാഹിത്വം ലഭിച്ച കെഎംസിസി നേതാക്കളായ അഫ്‌സല്‍ അബ്ദുല്‍ മജീദ്, ജാഫര്‍ തയ്യില്‍ എന്നിവര്‍ക്ക് അനുമോദന ഹാരം ചടങ്ങില്‍ അണിയിച്ചു.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി നേതാക്കളായ എം പി ഷാഫി ഹാജി എസ്എഎം ബഷീര്‍, അബ്ദു നാസര്‍ നാച്ചി, എവി അബൂബക്കര്‍ ഖാസിമി, സിവി ഖാലിദ്, പി വി മുഹമ്മദ് മൗലവി, സംസ്ഥാന ഭാരവാഹികളായ പികെ അബ്ദു റഹീം , ടി ടി കെ ബഷീര്‍, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അഷ്റഫ് ആറളം, അലി മുറയുര്‍, താഹിര്‍ താഹ ക്കുട്ടി, വിടിഎം സാദിഖ്, സല്‍മാന്‍ എളയടം സമീര്‍ മുഹമ്മദ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ വാണിമേല്‍ നേതൃത്വം നല്‍കി.
ഉപദേശക സമിതി അംഗങ്ങള്‍, വിവിധ ജില്ല,ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍, സബ്ബ് കമ്മിറ്റികള്‍ എന്നിവയുടെ ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു. ഡോ. ബഹാവുദ്ധീന്‍ ഹുദവി നിസ്‌കാരത്തിന് നേതൃത്വം നല്‍കി. നാസര്‍ ഫൈസി ഖിറാഅത്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രെട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പിഎസ്എം ഹുസൈന്‍ നന്ദിയും പറഞ്ഞു.