ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.43 ന് 690 കേന്ദ്രങ്ങളില്‍

ദോഹ: ഖത്തറില്‍ ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം 5.43 ന് 690 പള്ളികളിലും ഈദ് ഗാഹുകളിലുമായി നടക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
ഹിജ്‌റ 1446 ലെ ഈദുല്‍ ഫിത്തറിനുള്ള പള്ളികളുടെയും പ്രാര്‍ത്ഥനാ ഗ്രൗണ്ടുകളുടെയും പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ https://islam.gov.qa/pdf/eid-fater46.pdfഎന്ന ലിങ്ക് വഴി കാണാന്‍ കഴിയും.