ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പ്രത്യേക ആഘോഷ പരിപാടികളുമായി ഖത്തറിലെ പ്രമുഖ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് കമ്പനിയും പേള്‍ ഐലന്‍ഡിന്റെയും ഗെവാന്‍ ഐലന്‍ഡിന്റെയും മാസ്റ്റര്‍ ഡെവലപ്പറുമായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി രംഗത്ത്.
പോര്‍ട്ടോ അറേബ്യയിലെ പ്രശസ്തമായ പേള്‍ റമദാന്‍ ബസാര്‍ ഈദ് അവധിക്കാലത്ത് ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. രണ്ട് ദ്വീപുകളിലുടനീളം ഈദിന്റെ ചൈതന്യം പകരുന്ന ഉത്സവ വിനോദത്തിന്റെ പുതുക്കിയ പരിപാടികളും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സാംസ്‌കാരിക പ്രകടനങ്ങള്‍, പരമ്പരാഗത സംഗീതം, തത്സമയ സ്റ്റേജ് ഷോകള്‍ എന്നിവയും ഈദാഘോഷങ്ങളെ കമനീയമാക്കും.