ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ഈദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനി ആയ ഈസ്റ്റേൺ എക്സ്ചേഞ്ച് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ച് പെരുന്നാൾ സംഗമം നടത്തി. ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ 15 ബ്രാഞ്ചുകളിൽ നിന്നുള്ള ജീവനക്കാരും അവരുടെ കുടുംബംഗങ്ങളും ദോഹയിലെ അബ്സല്യൂട്ട് ബാർബിക്യുയിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു.
ചെയർമാൻ അബ്ദുറഹ്മാൻ മുഹമ്മദ് എം എ അൽമുഫ്ത, ഡയരക്ടർ ഹമദ് അബ്ദുറഹ്മാൻ എം എം അൽ മുഫ്ത, ജനറൽ മാനേജർ ടോംസ് വർഗീസ് എന്നിവർ
സന്നിഹിതരായിരുന്നു.
ഓപറേഷൻ മാനേജർ ജിതിൻ എൽദോ, മാനേജർ യൂനുസ് സലിം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.