സ്‌നേഹതീരത്തില്‍ നിന്നൊരു സ്‌നേഹസമര്‍പ്പണം

ദോഹ. ഖത്തറിലെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന വനിതകള്‍ക്കായി സ്‌നേഹതീരം ഖത്തര്‍ വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച, അമ്പതോളം സ്‌നേഹ സമ്മാനങ്ങള്‍ കഴിഞ്ഞ ദിവസം ഐസിബിഎഫ് ഓഫിസില്‍ വെച്ച് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് സ്‌നേഹതീരം വനിതാ വിംഗ് ഭാരവാഹികള്‍ കൈമാറി.
സ്‌നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് റെസിന്‍ ഷെമീം, ജനറല്‍ സെക്രട്ടറി റെസീന സെലിം എന്നിവര്‍ സ്‌നേഹ സമ്മാനങ്ങളുടെ കളക്ഷന് നേതൃത്വം നല്‍കി.
സ്‌നേഹതീരം കൂട്ടായ്മ ഒരുക്കിയ സ്‌നേഹസമര്‍പ്പണം ആത്മാര്‍ത്ഥമായ കരുതലിന്റെയും സഹാനുഭൂതിയുടെയും പ്രതിഫലനമാണെന്നും,സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള കാത്തിരിപ്പിനിടെ, അവരുടെ വിഷമതകള്‍ ലഘൂകരിക്കാന്‍ സാധിച്ചേക്കാവുന്ന ഈ ചെറിയ സഹായം നമ്മുടെ സ്നേഹത്തിന്റെയും മനുഷ്യാവകാശ ബോധത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.