പ്രതികൂല കാലാവസ്ഥ, സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കുക

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളെ നിലവില്‍ ബാധിക്കുന്ന അസാധാരണമായ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തൊഴില്‍ മന്ത്രാലയം ഒരു സോഷ്യല്‍ മീഡിയ പ്രസ്താവനയില്‍ രാജ്യത്തെ തൊഴിലുടമകളെ ഓര്‍മ്മിപ്പിച്ചു.
തൊഴില്‍ സുരക്ഷയും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ സംരക്ഷണ നടപടികള്‍ നല്‍കണമെന്നും അത് അവരോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഇന്നും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് അടിച്ചുവീശിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. ഇന്ന് പൊടിക്കാറ്റിന് സാധ്യതയില്ലെന്നും കാലാവസ്ഥ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.