ഓട്ടിസം ടെക് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനത്തില്‍ ശൈഖ മൗസ സംബന്ധിച്ചു

ദോഹ. ഓട്ടിസം ബാധിച്ച വ്യക്തികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാല സംഘടിപ്പിച്ച ഓട്ടിസം ടെക് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു.