സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഫെസിലിറ്റേഷന്‍ കോണ്‍ഫറന്‍സ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഫെസിലിറ്റേഷന്‍ കോണ്‍ഫറന്‍സ് (എഫ്എഎല്‍സി 2025) ഉദ്ഘാടനം ചെയ്തു.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി 120-ലധികം മന്ത്രിമാര്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവികള്‍, 190 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സിവില്‍ ഏവിയേഷന്‍ മേഖലയിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, നേതാക്കള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.